ശ്രീ പോതിയോട്ടം കാട്ടില്‍ ദേവസ്ഥാനം

Slider Image 1 Slider Image 2 Slider Image 3 Slider Image 4
ചരിത്രാതീതമായ കാലഘട്ടം മുതൽ മാനന്തേരി അങ്ങാടിപോയിൽ പ്രദേശം ഒരു സാംസ്‌കാരിക കേന്ദ്രമായിരുന്നു എന്നതിനു ഇവിടെങ്ങളിലെ ഭൂമിക്കടിയിൽ നിന്ന് കണ്ടുകിട്ടുന്ന പുരാവസ്തുക്കൾ സാക്ഷ്യ പത്രംനല്കുന്നു. ഇവിടെയുള്ള പോതിയോട്ടം കാട്ടിൽ എന്ന സ്ഥലത്ത് അതിപുരാതനമായ കാലം മുതൽ സ്വയം ഭൂവായ വനദുർഗയുടെയും അശ്വ ാരൂഢനായ വന ശാസ്താവിന്റെയും സാന്നിധ്യത്താൽ ചൈതന്യവത്തും അനുഗ്രാഹീതവുമായിരുന്നു. അതിനാൽ തന്നെ ഈ പ്രദേശത്ത് സർവ വിധ ഐശ്വരൃങ്ങളും നിലനിന്നിരുന്നു.  പിൽകാലത്ത്‌ വിഷ്ണു ഭക്തനായ ഒരു ഋഷി വരൃയന്റെ തപോസ൦കേതവും ഇവിടെ വന്നു ഭവിച്ചു.   

READ MORE

ക്ഷേത്രശില്‍പ്പി
സന്തോഷ്‌ മോറാഴ

ക്ഷേത്രം തന്ത്രി
ബ്രഹ്മശ്രീ. ഇടവലത്ത് പുടയൂര്‍ മനയ്ക്കല്‍ കുബേരന്‍ നമ്പൂതിരിപ്പാട്


അഭ്യര്‍ത്ഥന


അഭിവന്ദൃരായ ഭക്തജനങ്ങളെ,

മേല്‍പറഞ്ഞ പുണ്യസ്ഥാനത്ത് ക്ഷേത്രം പുനര്‍നിര്‍മിക്കുക എന്നത് പ്രദേശ വാസികളുടെ എന്നത്തേയും സ്വപ്നമാണ്. അത് യാഥാര്‍ഥൃമാക്കാനുള്ള തീപ്രയത്നം നടന്നുകൊണ്ടിരിക്കുന്നു. പ്രധാന ക്ഷേത്രമായ ദുര്‍ഗ്ഗാക്ഷേത്രം നിര്‍മിക്കുന്നത് പൂര്‍ണമായും കൃഷ്ണശിലയിലാണ്.30 ലക്ഷം രൂപയാണ് അതിനുമാത്രം സ്വരൂപികേണ്ടത്. അതോടൊപ്പം തന്നെ ശ്രിപോര്‍ക്കലി വനശാസ്താവ് എന്നീ ഉപ ദേവതകളേയും ഗുരുവിനേയും ആവാഹിച്ച് മൂല സ്ഥാനത്ത് പ്രതിഷ്ടിക്കേണ്ടതുണ്ട് ചുറ്റുമതിലും അനിവാര്യം തന്നെ. ബാലാലയ പ്രതിഷ്ഠ നടന്നതില്‍ പിന്നെ വെറു൦ രണ്ടു വര്‍ഷം കഴിഞ്ഞതേയുള്ളൂ. എങ്കിലും ഇവിടുത്തെ ദേവതകളുടെ അനുഗ്രഹത്താല്‍ ഈ പ്രദേശത്ത് അനുഭവപ്പെടുന്ന സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതി അത്ഭുതാവഹമാണ്.

ഒരു ക്ഷേത്രത്തിന്‍റേ. പുനര്‍ നിര്‍മ്മിതിയി ല്‍ പങ്കാളിയാവുക എന്നത് മുന്‍ജന്മ സുകൃ്‍ത൦ കൊണ്ട് മാത്രം സാധ്യമാകുന്ന പു്ണ്യ കര്‍മമാണന്നാണു പണ്ഡിത ശ്രേഷ്ടന്മാര്‍ പറഞ്ഞിടുള്ളത്‌ അതിനാല്‍ ലോകമെമ്പാടുമുള്ള ഭക്തജനങ്ങള്‍ സ്വമേധയാമുന്നോട്ടു വന്ന് ഞങ്ങളുടെ ഈ സദുദൃമത്തി ല്‍ പ്ങ്കാളികളാകണമെന്നു സര്‍വേശ്വര നാമത്തി ല്‍  അളിമയോടെ അഭ്യര്‍ഥിക്കുന്നു. മനസ്സുനീറയെ പ്രാര്‍ത്ഥനാ പൂര്‍വ്വം ഈശ്വരാരാര്‍പ്പണമായി നല്‍കുന്ന സംഭാവനകള്‍ താങ്കളുടയും കുടുംബത്തിന്‍റേയും ശ്രേയ്സ്സിനും ഐശരൃത്തിനും കാരണമായി ഭവിക്കട്ടെ എന്ന പ്രാര്‍ഥനയോടെ.

ഞങ്ങളുടെ ബേങ്ക ര്‍ : SBI തൊക്കിലങ്ങാടി ബ്രാഞ്ച് ,
SB അക്കൗണ്ട്‌ നമ്പര്‍: 67289624217
IFSC CODE : SBIN 0070842

സെക്രട്ടറി

ശ്രീ പോതിയോട്ടം കാട്ടില്‍ ദേവസ്ഥാനം

പ്രസിഡണ്ട്

ശ്രീ പോതിയോട്ടം കാട്ടില്‍ ദേവസ്ഥാനം