ശ്രീ പോതിയോട്ടം കാട്ടില്‍ ദേവസ്ഥാനം

History

ചരിത്രതീതമായ ഒരു കാലഘട്ടം മുതൽ മാനന്തേരി അങ്ങാടിപ്പൊയിൽ പ്രദേശം ഒരു സാംസ്‌കാരിക കേന്ദ്രമായിരുന്നു എന്നതിനു ഇവിടങ്ങളിൽ ഭൂമിക്കിടയിൽ നിന്ന് കണ്ടുകിട്ടുന്ന പുരാവസ്തുക്കൾ സാക്ഷ്യം നില്ക്കുന്നു. ഇവിടയുള്ള പോതിയോട്ടം കാട്ടിൽ എന്ന സ്ഥലത്ത് അതിപുരാതനമായ കാലം മുതൽ സ്വയം ഭൂവായ വനദുർഗയുടെയും ആശൃാ രൂഢനായ വന ശാസ്താവിന്റെയും സാന്നിധ്യത്താൽ ചൈതന്യവത്തും അനുഗ്രാഹീതനുമായിരുന്നു. അതിനാൽ തന്നെ ഈ പ്രദേശത്ത് സർവ വിധ ഐശ്വരൃങ്ങളും നിലനിന്നിരുന്നു.  പിൽകാലത്ത്‌ വിഷ്ണു ഭക്തനായ ഒരു ഋഷി വാരൃന്റെ തപോസന്കേതവും ഇവിടെ വന്നു ഭവിച്ചു.   ഇതിൻറെ പ്രധാനൃ൦ ബോധൃ മായ പഴശ്ശി രാജാവ് തൻറെ കുടുംബ ഉപാസനാ മൂർത്തിയായ ശ്രീ പോർക്കലി ഭഗവതിയെ കൂടി ഈ ക്ഷേത്ര സമുച്ചയത്തിൽ കുടിയിരുത്തി ആരാധിച്ചു വന്നു.  കാലത്തിൻറെ കുത്തൊഴുക്കിൽ ഈ മഹാക്ഷേത്രങ്ങൾ മൺ മറഞ്ഞു പോവുകയും പ്രദേശത്തിൻറെ ഐശ്വരൃ൦ നശിച്ചു പോവുകയും സമൂഹ്യമായും സാംസ്‌കാരിക മായും സാമ്പത്തിക മായും ഈ പ്രദേശം പിൻ നിരയിലേക്ക് തള്ളപെടുകയും ചെയ്തിരുന്നു.  എന്നാൽ ക്ഷേത്ര സങ്കേതത്തെ എന്നും ദേവി പരിശുദ്ധമായി സംരക്ഷിച്ചു വരികയും നാഗങ്ങളെ കാവലിരു ത്തുകയും ചെയ്തു.  മുൻ തലമുറക്കാർ മാത്രമല്ല പുതുതലമുറക്കാരിൽ  പലരും ആ ചൈതന്യത്തെ പ്രത്യക്ഷമയോ പരോക്ഷമായോ അനുഭവിച്ചരിഞ്ഞവരാണ്.  ഈ സഹചരൃത്തിലാണ് ഒരു നിമിത്തം പോലെ 2013 ഏപ്രിൽ 24ാ൦   തിയ്യതി ഈ ദേവ സ്ഥാനത്ത് ശ്രീ എം പി ഗിരീഷ്‌ മാസ്റ്റര്‍ുടെ നേതൃത്വത്തിൽ സ്വർണ്ണ ചിന്ത നടത്തപ്പെട്ടത്  ക്ഷേത്ര സമുച്ചയത്തിൻറെപുനർ നിർമ്മിതി നാടിനും  ഭക്തര്ക്കും സർവ്വ ഐശ്വരൃങ്ങളും പ്രദാനം ചെയ്യുമെന്ന് സ്വർണ്ണ പ്രശ്ന ചിന്തയിൽ തെളിഞ്ഞു കണ്ടിരിക്കുന്നത് പ്രകാരം പുനർ നിർമ്മിതിക്കുള്ള പ്രവർത്തനം തുടങ്ങുകയും ചെയ്തു