ശ്രീ പോതിയോട്ടം കാട്ടില്‍ ദേവസ്ഥാനം

ടൂറിസ്റ്റുകള്‍ക്കും മറ്റും ഉപകാരപ്രദമായ മറ്റു കാര്യങ്ങള്‍

ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷനായ തലശ്ശേരിയില്‍നിന്ന് കൊട്ടിയൂര്‍ _ മാന്തവാടി (വയനാട്) സ്റ്റേറ്റ് ഹൈവേ റൂട്ടില്‍ ക്ഷേത്ര൦ സ്ഥിതി ചെയ്യുന്ന. മൈസൂരില്‍ നിന്ന് വരുമ്പോള്‍ വിരാജ്പേട്ട്. ഇരിട്ടി, തൊക്കിലങ്ങാടി ( കൂത്തുപറമ്പ്) വഴി എത്താ൦. ബസ്സ്‌സ്റ്റോപ്പ്‌ മാനന്തേരി പോസ്റ്റോഫീസ്. മൈസൂര്‍ സുല്‍ത്താനായ ടിപ്പുവും കേരളസിംഹം പഴശ്ശിരാജാവും തമ്മില്‍ ഏറ്റുമുട്ടിയ ഒരു സ്ഥലമാണ്‌ മാനന്തേരി. പഴശ്ശിരാജയാല്‍ നിര്‍മ്മിതമയതും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ്‌ഇന്ത്യ കമ്പനി കോട്ടയായി വികസിപ്പിച്ചതുമായ ബത്തേരികുന്ന് ക്ഷേത്രത്തില്‍നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തു സ്ഥിതിചെയ്യുന്നു ബ്രിട്ടീഷ്‌കാരുടെ പീരങ്കി പടയുടെ ഉണ്ടകള്‍ നിര്‍മിച്ചതിന്‍റെ അവ്ശിഷ്ടങളു൦ മറ്റും ഇപ്പോഴും ഇവിടെനിന്നുംകിട്ടിവരുന്നു. ഈകുന്നില്‍നിന്ന് അടുത്തായി പഴശ്ശിരാജാവീനെ്‍ സൈന്യതലവനായ കൈതേരി അമ്പുവിന്‍റെ ഭവനം സ്ഥിതി ചെയ്തിരുന്നു. അമ്പുവിന്‍റെ സ്മരണക്കായി ചെറിയ ഒരു ക്ഷേത്രം ഇവിടെയുണ്ട്. അവിടെ അമ്പു ഉപയോഗിച്ച വാള്‍ സൂക്ഷിച്ചിടുണ്ട്. അമ്പുവിന്‍റെ സഹോദരി യായ കൈതേരി മാക്ക മാണ് പഴശ്ശിരാജ യുടെ കെട്ടിലമ്മ. ടിപ്പുവിനാല്‍ നശിപ്പിക്കപെട്ട 4 ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഇതിനടുത്തായുണ്ട്.

ദക്ഷിണകാശിയായ കൊട്ടിയൂര്‍ പെരുമള്‍ ക്ഷേത്രം പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രം വയനാട്ടിലുള്ള പൂക്കോട് തടാകം, കുറുവ ദ്വീപ്, പഴശ്ശിരാജയുടെ സ്മാരകം എന്നിവിടങളിലേക്കു പോകുന്ന സ്റ്റേറ്റ് ഹൈവേയുടെ ഒാരത്താണ്
ശ്രി പോതിയോട്ടം കാട്ടില്‍ ദേവസ്ഥാനം. ഇവിടെനിന്ന് 7 കിലോമീറ്റര്‍ മാത്രം ദൂരമുള്ള കൂത്തുപറമ്പില്‍ എ.സി യും അല്ലാത്തതുമായ മുറികളുള്ള ഹോട്ടലുകള്‍ ഉണ്ട് ക്ഷേത്രം ഭാരവാഹികളുടെ സേവനം ടൂറിസ്റ്റ്കള്‍ക്ക് പ്രതീക്ഷിക്കാം.