ദാന ധര്‍മ പ്രവര്‍ത്തനങ്ങള്‍
പ്രദേശത്തുള്ള നിരാലംബരും അല്ലാത്തവരുമായ ധാരാളം രോഗികള്‍ക്ക് പണമായു൦ ഉപകരണങളായും ധനസഹായം ചെയ്തുവരുന്നു. സംക്രമ ദിനത്തിലും വിശേഷ ദിവസങ്ങളിലു൦ ഉച്ചക്ക് അന്നദാനം നടത്തി വരാറുണ്ട്. മഹാനവമി, വിജയദശമി ദിനങ്ങളില്‍ അന്നദാനം ഉണ്ടാകാറുണ്ട്. രാമായണ മാസം മുഴുവന്‍ രാമായണ പാരായണവും വൈകുന്നേരം ഔഷധകഞ്ഞി വിതരണവും ചെയ്തു വരുന്നു. എല്ലാറ്റിനും നല്ല പങ്കാളിത്തം ഉണ്ടാകാറുണ്ട്.
തീര്‍ത്ഥയാത്രകള്‍
കേരളത്തിലും അയല്‍ സംസ്ഥാനങളിലും ഉള്ള പുണ്യ ക്ഷേത്രങളിലേക്ക് തീര്‍ത്ഥയാത്രകള്‍ വിജയകരമായി നടത്തി വരുന്നു.
ക്ഷേത്ര കലകള്‍ അഭ്യസിപ്പിക്കല്‍
ചെണ്ടമേള൦, ശാസ്ത്രീയ നൃത്തം, സ൦ഗീത൦, യോഗാസനം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേദപഠനം എന്നിവ ഇപ്പോള്‍ നടത്തിവരുന്നു മറ്റു ക്ഷേത്രകലകള്‍ കൂടി അഭ്യസിപ്പിക്കാന്‍ ഉദേശിക്കുന്നു.
സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍
സംക്രമദിനങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും പ്രമുഖരുടെ ആധൃാത്മിക പ്രഭാഷണം നടത്തിവരുന്നു. ഇവിടെ നടത്തിവരാറുള്ള സാംസ്‌കാരിക സമ്മേളനങ്ങളില്‍ വിവിധ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളെ പങ്കെടുപ്പിക്കാറുണ്ട്. വിവിധ മതസ്ഥരേയും ക്ഷണിക്കാറുണ്ട്. ബഹുമാനപ്പെട്ട കേരള കൃഷി മൃഗസംരക്ഷണ വകുപ്പു മന്ത്രി ശ്രി. കെ.പി മോഹനന്‍ ഈക്ഷേത്രത്തില്‍ നടത്തിയിട്ടുള്ള സാംസ്‌കാരിക സമ്മേളങ്ങളില്‍ രണ്ട് തവണ പങ്കെടുത്തിട്ടുണ്ട്.