ക്ഷേത്രഭൂമി മുഴുവൻ അന്യാധീനപെട്ടുപോയതിനാൽ പരേതനായ കെ ഇ ശേഖരൻ ഡോക്ടർ അനുവദിച്ചു തന്ന 5സെൻറ് ഭൂമിയിൽ വച്ചായിരുന്നു 2013 ഏപ്രിൽ 24ാം തിയ്യതി സ്വർണ്ണ പ്രശ്ന ചിന്ത നടത്തിയത്. പ്രശ്ന മധെൃയെ പ്രസ്തുത സ്ഥലം അദ്ദേഹം ക്ഷേത്രത്തിനു സമർപിക്കുകയും ചെയ്തു. ഇവിടെ കുടി കൊള്ളുന്ന ദേവതകളുടെ അനുഗ്രഹത്ത്ാലും ഭക്തജനങ്ങളുടെ പരിശ്രമത്താലും ഘട്ടം ഘട്ടമായി 61 സെൻറ് സ്ഥലം ക്ഷേത്രത്തിലേക്ക് വന്നു ചേർന്നിട്ടുണ്ട്.
ബാലാലയ പ്രതിഷ്ഠ
2013 സെപ്റ്റംബർ 15 ന് (1189 ചിങ്ങം 30 ഉത്രാടദിനം ) ക്ഷേത്ര തന്ത്രി ശ്രീ ഇടവലത്ത് പുടയൂർ മനയ്ക്കൽ കുബേരൻ നമ്പൂതിരിപാടിൻറെ മുഖ്യ കാർമ്മികത്വത്തിൽ ബാലാലയ പ്രതിഷ്ഠ നടത്തപ്പെട്ടു. വന ദുർഗയെ കൂടാതെ ശ്രീ പോർക്കലിയും വനശാസ്താവും ഉപദേവതകളായിട്ടുണ്ട് ഗുരു സ്ഥാനവും ഉണ്ട്. ഇപ്പോൾ എല്ലാ സംക്രമ ദിവസങ്ങളിലും വിശേഷാൽ ദിവസങ്ങളിലും ക്ഷേത്ര നട തുറന്നു ആരാധിച്ചു വരുന്നു. മണ്ഡല മാസത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും മറ്റു വിശേഷ ദിവസങ്ങളിലും നവരാത്രിഉത്സവ കാലത്തും നട തുറക്കാറുണ്ട്.
മൂലലായത്തിൻറെ കുറ്റിയിടൽ കർമ്മം
ക്ഷേത്ര തന്ത്രി ,ബഹു. കൃഷി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ പി മോഹനൻ, സ്വാമി തത്വാനന്ദ സരസ്വതി എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്ര ശില്പിയും വാസ്തു ആചാര്യ നുമായ ശ്രീ സന്തോഷ് മൊറാഴ 2015 ഓഗസ്റ്റ് 27 വ്യാഴാഴ്ച ഉത്രാട ദിനത്തിൽ (1191 ചിങ്ങം 11) രാവിലെ 10.20 നു ശുഭ മുഹൂർത്തത്തിൽ കുറ്റിയടിക്കൽ കർമം നിർവ്വഹിച്ചു. 27 നക്ഷത്ര വൃക്ഷ തൈകളുടെ ഒരു ഉദ്യാനവും കണ്ണവം സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ സഹായത്തോടെ ക്ഷേത്ര പരിസരത്ത് നിർമിച്ചിട്ടുണ്ട്
ക്ഷേത്രത്തിൽ നടത്തപ്പെട്ട പ്രധാന സമർപ്പണങ്ങൾ
1. 2014 ഏപ്രിൽ ആറാം തീയതി ദേവസ്ഥാനത്ത് ലക്ഷം ദീപ സമർപ്പണം നടത്തി.
2. 2014 ഡിസംബർ 28 ന്നു ശാസ്താവിനു പന്തീരായിരം തേങ്ങയേറും കളമെഴുത്തും പാട്ടും സമർപ്പണം ചെയ്തു.
മറ്റു ചടങ്ങുകൾ
മാതൃപൂജ, അപ്പ പൊങ്കാലയിടൽ, കുട്ടികളെ എഴുത്തിനിരുത്തൽ, വര്‍ഷംതോറും സര്‍പ്പബലി, സർവ്വ ഐശ്വര്യ പൂജ, വെള്ളിയാഴ്ച ദിവസം ലളിത സഹസ്രനമസ്തോസ്ത്രം എന്നിവ നടത്തി വരുന്നു. സംക്രമ ദിവസങ്ങളിൽ ആത്മീയ പ്രഭാഷണങ്ങൾ ഉണ്ടാകാറുണ്ട്.
ഇപ്പഴത്തെ ആസ്തി
1. ഭുമി ആകെ 61 സെൻറ് . പരേതനായ കെ ഇ ശേഖരൻ ഡോക്ടർ സംഭാവനമായി നല്കിയ 5 സെൻറ്റിലാണ് ബാലാലയം നിർമ്മിച്ചത്
2. ഒരു ചെറിയ ഓഫീസി മുറി
3. ഗുരുസ്ഥാനവും, വനദുർഗ്ഗ, ശ്രീ പോർക്കലി, വനശാസ്താവ് എന്നീ ദേവ സ്ഥാനങ്ങളും ഉൾക്കൊള്ളുന്നു
4. സി ഐ ഷീറ്റ് മേൽക്കൂരയായിട്ടുണ്ട് രണ്ടു വലിയ ഷെഡുകൾ
5. ഒരു താത്കാലിക സ്റ്റേജ്
6. ക്ഷേത്ര കിണർ
ക്ഷേത്ര പുനര്‍നിര്‍മാണം
പൂര്‍ണമായും കൃഷ്ണശിലയിലാണ് ദേവിക്ഷേത്രം ( ദുര്‍ഗ്ഗ) നിര്‍മിക്കാന്‍ തയ്യാറെടുക്കുന്നത്. ഉപദേവതകളായീ ശ്രീപോര്‍ക്കലിയും വനശാസ്താവുമുണ്ട്. ഗുരുസ്ഥാനവും നിര്‍മിക്കേണ്ടതുണ്ട്. ദേവിക്ഷേത്രത്തിനു മാത്രം 30 ലക്ഷത്തിലധികം രൂപ ചിലവ് വേണ്ടിവരും.